എസ് മണികുമാര് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്; സര്ക്കാരിന്റെ ശുപാര്ശ ഗവര്ണര് അംഗീകരിച്ചു

നിയമനത്തില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാര് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്. സര്ക്കാരിന്റെ ശുപാര്ശ ഗവര്ണര് അംഗീകരിച്ചു. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് സ്ഥാനത്ത് നിയമിക്കാന് സര്ക്കാര് തത്വത്തില് തീരുമാനിച്ചത്. എന്നാല് നിയമനത്തില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

സര്ക്കാരിന്റെ ശുപാര്ശ ഗവര്ണര് തടഞ്ഞു വച്ചിരിക്കുകയായിരുന്നു. സ്പീക്കര്, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷന് ചെയര്മാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതില് തടസ്സമില്ല. 2023 ഏപ്രില് 24നാണ് എസ് മണികുമാര് കേരള ഹൈക്കോടതിയില് നിന്ന് വിരമിച്ചത്.

അസിസ്റ്റന്റ് സോളിസിറ്റര് ജനറലായി പ്രവര്ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ജഡ്ജിയായിരുന്ന മണികുമാര് 2019 ഒക്ടോബര് 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്.

To advertise here,contact us