എറിഞ്ഞത് മാങ്ങയ്ക്ക്, കൊണ്ടത് വന്ദേ ഭാരതിന്; ചില്ലുകള് തകര്ന്നതിന് കാരണം വ്യക്തമാക്കി പൊലീസ്

വന്ദേഭാരത് ട്രെയിനിന്റെ ബി 6 ബോഗിയിലെ ചില്ലുകളാണ് കല്ലേറിൽ തകർന്നത്

കൊല്ലം: കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവം കുട്ടികള്ക്ക് പറ്റിയ അബദ്ധമെന്ന് പൊലീസ്. റെയിൽവേ സ്റ്റേഷന് സമീപം ഉള്ള മാവിലെ മാങ്ങയ്ക്ക് കുട്ടികൾ എറിഞ്ഞ കല്ലാണ് വന്ദേ ഭാരതിന്റെ ചില്ലു തകർത്തത്. ആർപിഎഫും, റെയിൽവേ പൊലീസും ഇന്നലെ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

ഇരവിപുരം കാവൽപുരയ്ക്ക് സമീപത്ത് വെച്ചാണ് ശനിയാഴ്ച വൈകിട്ട് 4.45ന് തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കു പോയ വന്ദേഭാരത് ട്രെയിനിന്റെ ബി 6 ബോഗിയിലെ ചില്ലുകൾ കല്ലേറിൽ തകർന്നത്. കല്ലെറിഞ്ഞ കുട്ടികളെല്ലാം 10 വയസ്സിന് താഴെയുള്ളവരായതിനാലും അബദ്ധത്തിൽ ട്രെയിനില് കല്ല് കൊണ്ടതാണെന്നു മനസ്സിലായതിനാലും മറ്റു നടപടികൾ എടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

To advertise here,contact us