പെരുമ്പാവൂരില് നിയന്ത്രണം നഷ്ടമായ കാര് എതിരെ വന്ന വാഹനങ്ങളില് ഇടിച്ചു; ഒരു മരണം

വാഹനങ്ങള് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്

കൊച്ചി: പെരുമ്പാവൂരില് വാഹനാപകടത്തില് ഒരാള് മരിച്ചു. മലയാറ്റൂര് സ്വദേശി വി കെ സദന് ആണ് മരിച്ചത്. അഞ്ച് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാര് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്ദിശയില് വന്ന വാഹനങ്ങളില് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് മൂന്ന് വാഹനങ്ങളും തകര്ന്നു. വാഹനങ്ങള് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

To advertise here,contact us