മനുഷ്യ-വന്യജീവി സംഘർഷം; പി വി അൻവർ നല്കിയ ഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പ്രത്യേക കര്മ്മ പദ്ധതി തയ്യാറാക്കുന്നതിന് സുപ്രിംകോടതിയില് നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില് ഉന്നതതല സമിതി രൂപീകരിക്കണം.

ന്യൂഡൽഹി: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്ഷം കുറയ്ക്കുന്നതിന് കര്മ്മ പരിപാടി ആവശ്യപ്പെട്ട് പിവി അന്വര് എംഎല്എ നല്കിയ ഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വന്യജീവികളുടെ ആക്രമണത്തില് കൊല്ലപ്പെടുന്നവര്ക്ക് നഷ്ടപരിഹാരം നല്കാന് പ്രത്യേക നിധി രൂപീകരിക്കണം. കോര്പസ് ഫണ്ട് തയ്യാറാക്കാന് കേന്ദ്ര സര്ക്കാരിന് നിര്ദ്ദേശം നല്കണമെന്നുമാണ് പിവി അന്വറിന്റെ ഹര്ജിയിലെ പ്രധാന ആവശ്യം.

പ്രത്യേക കര്മ്മ പദ്ധതി തയ്യാറാക്കുന്നതിന് സുപ്രിംകോടതിയില് നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില് ഉന്നതതല സമിതി രൂപീകരിക്കണം. വന്യജീവികളെ കൊല്ലുന്നതിന് പകരം ജനന നിരക്ക് നിയന്ത്രിക്കണം. മനുഷ്യനും കൃഷിക്കും വെല്ലുവിളിയാകുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന് അനുവദിക്കണം. രാജ്യത്ത് ഇതിനായി കേന്ദ്ര സര്ക്കാര് സമഗ്ര നയം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് ദാരുണാന്ത്യം

To advertise here,contact us