കാസർകോട്: ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.