തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരന് ആകെയുള്ളത് 24 ലക്ഷം രൂപ മൂല്യമുള്ള സ്വത്ത്. കയ്യിലുള്ളത് 1000 രൂപ മാത്രമാണ്. സ്വന്തമായി വീടോ പുരയിടമോ ഇല്ല. തിരുവനന്തപുരം കലക്ടറേറ്റിൽ ഇന്നലെ നൽകിയ നാമനിർദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്.
എസ്ബിഐ ഡൽഹി ശാഖയിൽ 10.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. സ്വന്തം പേരിൽ 1.18 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയുണ്ട്. സ്വന്തമായി 12ലക്ഷം വിലയുള്ള കാറും ഒരു സ്വർണ മോതിരവുമുണ്ടെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യയുടെ പേരിൽ 46.75 ലക്ഷം രൂപ മൂല്യം വരുന്ന സ്വത്തുണ്ട്. ഭാര്യക്ക് സ്വന്തം പേരിലും പങ്കാളിത്തത്തിലുമായാണ് ഇത്രയും സ്വത്തുള്ളത്. 11ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഉണ്ട്.
വി മുരളീധരന് 83,437രൂപയുടെ കടബാധ്യതയാണുള്ളത്. ഭാര്യയ്ക്ക് 10 ലക്ഷത്തിൻറെ ഹൗസിങ് ലോൺ ഉണ്ട്. സമരം നടത്തിയതിന് തിരുവനന്തപുരത്തും തൃശൂരും മലപ്പുറത്തുമായി മുരളീധരന്റെ പേരിൽ അഞ്ച് പൊലീസ് കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
'എല്ലാ റൗഡികളും ബിജെപിയിൽ അല്ലേ,ക്രമസമാധാനത്തെക്കുറിച്ച് പറയാന് എന്തവകാശം'; മോദിക്കെതിരെ സ്റ്റാലിൻ