ആലപ്പുഴയില് വീണ്ടും കടല് ഉള്വലിഞ്ഞു; 25 മീറ്ററോളം ചെളിത്തട്ട്

രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്

ആലപ്പുഴ: പുറക്കാട് വീണ്ടും കടല് ഉള്വലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞു. പത്ത് ദിവസം മുന്പ് ഉള്വലിഞ്ഞ സ്ഥലത്തിന് സമീപമാണ് ഇന്നും പ്രതിഭാസമുണ്ടായിരിക്കുന്നത്. 100 മീറ്ററോളം ഭാഗത്താണ് ചെളിത്തട്ട്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആലപ്പുഴയില് കടല് ഉള്വലിയുന്നത്. നേരത്തെ പുറക്കാട് തീരത്ത് 50 മീറ്ററോളമാണ് കടല് ഉള്വലിഞ്ഞ് ചെളിത്തട്ട് രൂപപ്പെട്ടത്. ഇതേതുടര്ന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്ക്ക് തീരത്തടുക്കാന് സാധിച്ചിരുന്നില്ല. ഏതാനും മണിക്കൂറുകള്ക്ക് ശേഷം കടല് പൂര്വസ്ഥിതിയിലേക്ക് മാറുകയും ചെയ്തു.

സംഭവത്തില് ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥരുടെ പ്രതികരണം. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റം മാത്രമാണിതെന്നും അമ്പലപ്പുഴ തഹസില്ദാര്, റവന്യൂ-ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര് എന്നിവര് ജില്ലാ കളക്ടര്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നു.

'തൃശൂര് എടുക്കും, എടുത്തിരിക്കും, ജൂണ് നാലിന് ഉയിര്പ്പാണ് സംഭവിക്കാന് പോകുന്നത്': സുരേഷ് ഗോപി

To advertise here,contact us