ലോക്സഭാ തിരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് പൊതു അവധി

സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് പൊതു അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്.

ഏഴ് ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയാക്കും. ജൂൺ നാലിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

To advertise here,contact us