ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

'കൊവിഡ് കള്ളി' ഉൾപ്പടെ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പരാതി.

കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ 'കൊവിഡ് കള്ളി' പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്. കൊവിഡ് കള്ളി ഉൾപ്പടെ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെയാണ് പരാതി.

കെ കെ ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എല്ഡിഎഫ് പറയുന്നു. കേരളാ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ്പി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

കൊവിഡ് വ്യാപന കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ കൊവിഡ് കള്ളി, കൊറോണ റാണി എന്നിങ്ങനെയെല്ലാം വിളിച്ച് സോഷ്യൽ മീഡിയ അപമാനിച്ചിരുന്നു. കൊവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന ആക്ഷേപം ശൈലജ നേരത്തെയും ഉന്നയിച്ചിരുന്നു.

'മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തിരഞ്ഞൈടുപ്പ് സ്റ്റണ്ട്'; വി ഡി സതീശന്

To advertise here,contact us