ത്രിപുരയില് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്പേയൊരു തിരഞ്ഞെടുപ്പ്; സിപിഐഎം-കോണ്ഗ്രസ് സഖ്യത്തിന് വിജയം

'ഭരണഘടന സംരക്ഷണ കൂട്ടായ്മ' നേടിയ വിജയത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അഭിനന്ദിച്ചു.

അഗര്ത്തല: ത്രിപുര ബാര് അസോസിയേഷന് തിരഞ്ഞെടുപ്പില് സിപിഐഎം-കോണ്ഗ്രസ് രൂപീകരിച്ച 'ഭരണഘടന സംരക്ഷണ കൂട്ടായ്മ'ക്ക് വിജയം. ബിജെപി-തിപ്ര സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ബാര് അസോസിയേഷനാണ് ത്രിപുര ബാര് അസോസിയേഷന്.

'ഭരണഘടന സംരക്ഷണ കൂട്ടായ്മ'യുടെ ബാനറില് മത്സരിച്ച കോണ്ഗ്രസിന്റെ മൃണാള് കാന്തി ബിശ്വാസ് പ്രസിഡന്റായും സിപിഐഎമ്മിന്റെ കൗശിഖ് ഇന്ഡു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

'ഭരണഘടന സംരക്ഷണ കൂട്ടായ്മ' നേടിയ വിജയത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അഭിനന്ദിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഭൂരിപക്ഷം ജനതയുടെയും തീരുമാനം എന്താണെന്നതിന്റെ സൂചനയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us