കോതമംഗലത്ത് തെരുവ് നായ ആക്രമണം; ഒൻപത് പേർ ചികിത്സ തേടി

പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ പിന്നീട് അവശനിലയിൽ റോഡരികിൽ കണ്ടെത്തി.

കൊച്ചി: കോതമംഗലം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഒൻപത് പേർ ഇതുവരെ ചികിത്സ തേടി. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ പിന്നീട് അവശനിലയിൽ റോഡരികിൽ കണ്ടെത്തി. രാവിലെ പള്ളിയിൽ പോയ ഒരു വീട്ടിമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് നിരവധി പേരെ ഇതേ നായ ആക്രമിച്ചു. കോതമംഗലം ടൗൺ, കെഎസ്ആർടിസി ജംഗ്ഷൻ, കോഴിപ്പിള്ളിക്കവല എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

To advertise here,contact us