ദേശാഭിമാനി റിപ്പോര്ട്ടര് ടി എം സുജിത്ത് അന്തരിച്ചു

സിപിഎം സത്രംകാവ് ബ്രാഞ്ചംഗമാണ്

പാലക്കാട്: ദേശാഭിമാനി ദിനപത്രം റിപ്പോർട്ടർ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോർട്ടറാണ് ടി എം സുജിത്. കുറച്ച് നാളുകളായി തൃശൂര് ജൂബിലി മിഷന് മെഡിക്കല് കോളജില് സുജിത്ത് ചികിത്സയിലായിരുന്നു.

2019-ലാണ് സുജിത്ത് ദേശാഭിമാനിയിൽ ജോലി ആരംഭിച്ചത്. പാലക്കാട് വിക്ടോറിയ കോളജ്, കോഴിക്കോട് പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം. മലയാള മനോരമ പത്രത്തിലും പ്രവര്ത്തിച്ചിരുന്നു. സിപിഎം സത്രംകാവ് ബ്രാഞ്ചംഗമാണ്.

മുണ്ടൂര് കാഞ്ഞിക്കുളം തെക്കുംകരയില് മോഹനന്റെയും സുശീലയുടെയും മകനാണ് സുജിത്ത്. ഭാര്യ നെന്മാറ സ്വദേശി കാവ്യ.

മദ്യക്കുപ്പി ഒളിപ്പിച്ചുവെന്ന് ആരോപിച്ച് മകനെ കുത്തിക്കൊല്ലാന് ശ്രമം; പിതാവ് പിടിയില്

To advertise here,contact us