പടയപ്പയെ ഉൾകാട്ടിലേക്ക് തുരത്തും; ശ്രമം ഇന്ന് മുതൽ

ജനവാസ മേഖലയിൽ ഇറങ്ങുകയും വാഹനങ്ങൾ തകർക്കുകയും ചെയ്യുന്നത് പതിവാണ്.

മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങി ഇടയ്ക്കിടെ ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ ഉള്കാട്ടിലേക്ക് തുരത്തും. സിസിഎഫ് മൂന്നാര് ഡിഎഫ്ഒയ്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇന്നുമുതല് ശ്രമം തുടങ്ങും. കാട്ടാനയുടെ നീക്കം ഡ്രോണ് ഉപയോഗിച്ച് നിരീക്ഷിക്കും. തുടര്ന്നാകും ഉള്ക്കാട്ടിലേക്ക് തുരത്തുക. നിലവില് മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്. പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുകയും വാഹനങ്ങൾ തകർക്കുകയും ചെയ്യുന്നത് പതിവാണ്.

കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പ ജനവാസ മേഖലയിലെത്തി വഴിയോരത്തെ കടകൾ തകർത്തിരുന്നു. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്നാണ് വനം വകുപ്പ് പറയുന്നത്. പ്രദേശവാസികള്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

To advertise here,contact us