യുഡിഎഫ് എംപിമാര് പാര്ലമെന്റില് സമ്പൂര്ണ പരാജയം, ബിജെപിയോട് മൃദുസമീപനം; എ വിജയരാഘവന്

പാര്ലമെന്റില് യുഡിഎഫ് എംപിമാര് ഒരു ജനകീയ വിഷയവും ഉയര്ത്തിയില്ലെന്നും എ വിജയരാഘവന്

പാലക്കാട്: യുഡിഎഫ് എംപിമാര്ക്കെതിരെ വിമര്ശനവുമായി പാലക്കാട്ടെ എല്ഡിഎഫ് സ്ഥാനാര്ത്ഥി എ വിജയരാഘവന്. കേരളത്തിലെ യുഡിഎഫ് എംപിമാര് പരിപൂര്ണ്ണ പരാജയമായിരുന്നു. പാര്ലമെന്റില് യുഡിഎഫ് എംപിമാര് ഒരു ജനകീയ വിഷയവും ഉയര്ത്തിയില്ലെന്നും എ വിജയരാഘവന് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.

സംസ്ഥാനത്തിന് അര്ഹമായ തുക ലഭിക്കാത്തത് യുഡിഎഫ് എംപിമാര് ആവശ്യപ്പെടാത്തതു കൊണ്ട് മാത്രമാണ്. പാര്ലമെന്റ് സംവിധാനത്തെ തകര്ക്കുന്ന ബിജെപിയോട് മൃദു സമീപനം സ്വീകരിച്ചവരാണ് യുഡിഎഫ് എംപിമാര്. മോദിയുടെ അടുത്ത് നിന്ന് ഒരു ചായ കുടിച്ച് പിരിയണം എന്ന ആഗ്രഹമേ അവര്ക്കുള്ളവെന്നും എ വിജയരാഘവന് ആരോപിച്ചു.

To advertise here,contact us