ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി; പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിഎംഡിയെ ചുമതലപ്പെടുത്തി

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വച്ചത്

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ നീക്കവുമായി കെഎസ്ആർടിസി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് ആലോചന. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വച്ചത്. വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സിഎംഡിയെ ചുമതലപ്പെടുത്തി.

ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിൻ്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ് നേരത്തെ നേരത്തെ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. മെയ് 5 മുതൽ പരിഷ്കാരങ്ങൾ നിലവിൽ വരുമെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് വന്നിരുന്നു. ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തീരുമാനത്തിൽ നിന്നും പിന്നാക്കം പോയിരുന്നു. നിലവിൽ സ്ലോട്ട് ലഭിച്ചവർക്കെല്ലാം ടെസ്റ്റ് നടത്താൻ ഗതാഗതമന്ത്രിയുടെ ഓഫീസ് അനുവാദം നല്കുകയായിരുന്നു. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നീക്കം. നിലവിൽ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്.

To advertise here,contact us