ഇനി മത്സരമില്ല; കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്ത്തിവെക്കാന് വിസിയുടെ നിര്ദേശം

പരാതികള് പരിശോധിച്ച ശേഷം തുടര്നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്സലര് പറഞ്ഞു.

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്ത്തിവെക്കാന് വൈസ് ചാന്സലറുടെ നിര്ദേശം. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്നതോടെയാണ് തീരുമാനം. പരാതികള് പരിശോധിച്ച ശേഷം തുടര്നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്സലര് പറഞ്ഞു.

സമാപന സമ്മേളനവും ഉണ്ടാകില്ല. ലഭിച്ച മുഴുവന് പരാതികളും പരിശോധിക്കും. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്ത്താക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളെ എസ്എഫ്ഐക്കാര് മര്ദ്ദിച്ചെന്നാരോപിച്ച് കെഎസ്യുക്കാര് ഇന്നലെ വേദിയില് പ്രതിഷേധിച്ചിരുന്നു. ഒപ്പന മത്സരത്തില് വിധി നിര്ണ്ണയിച്ചതുശരിയല്ലെന്ന് ആരോപിച്ചാണ് വിദ്യാര്ത്ഥികള് ഇന്നു പ്രതിഷേധിച്ചത്.

To advertise here,contact us