കേരള സർവകലാശാല യുവജനോത്സവ സംഘർഷം; എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് കേസ്

തിരുവനന്തപുരം: കേരള സർവകലാശാലാ യുവജനോത്സവ വേദിയിലെ സംഘർഷത്തിൽ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ് എഫ് ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസും കെ എസ് യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് കേസ്. കെ എസ് യു പ്രവർത്തകർ യുവജനോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ച് കേസ് എടുത്തിയിട്ടുണ്ട്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആദർശ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ തുടങ്ങിയവർക്കെതിരെയാണ് കേസുകൾ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

വിദ്യാർത്ഥികളുടെ കലോത്സവമാണിതെന്നും അല്ലാതെ എസ്എഫ്ഐയുടേതല്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിച്ചിരുന്നത്. മത്സരം വൈകുന്നതിൽ പ്രതിഷേധവുമായി മത്സരാർഥികളും രംഗത്തെത്തിയിരുന്നു. ഇതെ തുടർന്നാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചത്.

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം മന്ത്രി പി എ മുഹമ്മദ് റിയാസിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

To advertise here,contact us