വടകരയിൽ ചാണ്ടി സാറിന്റെ അനുഗ്രഹമുണ്ടാകും, വിജയിക്കും: ഷാഫി പറമ്പിൽ

'ഉമ്മൻചാണ്ടി സാറിനെ ഒരിക്കലും മറക്കില്ല'

കോട്ടയം: പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പാർട്ടി നിർദേശമനുസരിച്ച് വടകരയിലേക്ക് മത്സരിക്കാൻ പോകുന്നതിനു മുമ്പ് ഇവിടെത്തന്നെ ആദ്യം എത്തണമെന്നതിൽ ഒരു സംശയവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി സാറിനെ ഒരിക്കലും മറക്കില്ല. വടകര പോകുമ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടാകും. വടകരയിൽ ജയിക്കാനാകുമെന്നതിൽ ഒരു സംശയവുമില്ലെന്നും ഷാഫി വ്യക്തമാക്കി.

പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു, മുരളീധരൻ ശിഖണ്ഡി: കെ സുരേന്ദ്രൻ

ഷാഫിയുടെ വാക്കുകൾ

പാർട്ടി നിർദേശമനുസരിച്ച് വടകരയിലേക്ക് മത്സരിക്കാൻ പോകുന്നതിനു മുമ്പ് ഇവിടെത്തന്നെ ആദ്യം എത്തണമെന്നതിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. ഇവിടെ വരാതെ മറ്റെവിടെയും പോകാനും കഴിയില്ല. സർ ഉണ്ടായിരുന്നെങ്കിൽ ആദ്യം വിളിച്ചന്വേഷിക്കുന്നതും ധൈര്യം തരുന്നതുമെല്ലാം അദ്ദേഹമായിരിക്കും. ഉമ്മൻചാണ്ടി സാറിനെ ഒരിക്കലും മറക്കുകയില്ല. വടകര പോകുമ്പോഴും അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടാകും. വടകരയിൽ ജയിക്കാനാകുമെന്നതിൽ ഒരു സംശയവുമില്ല.

കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് തോൽക്കുന്നതിനെ സംബന്ധിച്ച് വേറൊരാളെ പരിഹസിക്കാൻ പാടുണ്ടോ? കെ മുരളീധരൻ എത്ര അർജവത്തോടെയാണ് നിലപാടുകളെടുക്കുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. ബിജെപിക്കും സംഘ്പരിവാറിനും അദ്ദേഹത്തോടുള്ള അസ്വസ്ഥതയ്ക്കുള്ള കാരണം അവരുടെ തോൽവിക്ക് നിരന്തരം അദ്ദേഹം കാരണമാകുന്നു എന്നതാണ്. കേരളത്തിൽ ബിജെപി പൂജ്യമായി നിലനിൽക്കാൻ കാരണമായത് കെ മുരളീധരനാണ്.

To advertise here,contact us