വിജയ്യുടെ പാർട്ടിയിലേക്ക് അണികളുടെ ഒഴുക്ക്; അംഗത്വമെടുക്കാൻ ലക്ഷങ്ങൾ

2026 അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനാണ് വിജയ്യുടെ പാർട്ടി ലക്ഷ്യമിടുന്നത്.

ചെന്നൈ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേർത്ത് നടൻ വിജയ്. ആദ്യ അംഗത്വമെടുത്തത് വിജയ് തന്നെയാണ്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ മണിക്കൂറിൽ 20 ലക്ഷത്തിൽപ്പരം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റ് സന്ദർശിച്ചത്.

വനിതാദിനത്തിൽ ഇന്നലെയാണ് വിജയ് തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റർപാഡുകളിൽ അറിയിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നാണ് ഇതിൽ ഒരു പോസ്റ്റിൽ പറയുന്നത്. 2026 അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനാണ് വിജയ്യുടെ പാർട്ടി ലക്ഷ്യമിടുന്നത്.

'കേന്ദ്ര സർക്കാരിനെതിരെ ഇവരുടെ നാക്ക് അനങ്ങിയോ?'; കോൺഗ്രസ് എംപിമാരെ വിമർശിച്ച് മുഖ്യമന്ത്രി

To advertise here,contact us