'പത്മജയുടെ രാഷ്ട്രീയമാറ്റം രാഷ്ട്രീയ പാപ്പരത്വവും, രാഷ്ട്രീയ അധഃപതനവും'; എളമരം കരീം

കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിലേക്ക് പോകും. ബിജെപി അവസരവാദികളെ കൂട്ടുപിടിക്കുന്നു

കോഴിക്കോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനൊരുങ്ങുന്ന പദ്മജ വേണുഗോപാലിനെതിരെ വിമർശനവുമായി സിപിഐഎം നേതാവും സ്ഥാനാർത്ഥിയുമായ എളമരം കരീം. പദ്മജയുടെ രാഷ്ട്രീയമാറ്റം രാഷ്ട്രീയ പാപ്പരത്വവും രാഷ്ട്രീയ അധഃപതനവുമെന്ന് എളമരം കരീം റിപ്പോർട്ടറിനോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നത് തുടർപ്രക്രിയ ആയിരിക്കുകയാണ്. അത് കോൺഗ്രസിന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലാത്തത് കൊണ്ടാണെന്നും അദ്ധേഹം പറഞ്ഞു.

കോൺഗ്രസിന് അവസരവാദം സ്ഥാനമാനങ്ങൾക്കു വേണ്ടി ഉള്ളതെന്നും പാർലമെൻറിൽ ബിജെപിക്ക് എതിരെ ആരും സംസാരിക്കാറില്ലയെന്നും എളമരം കരീം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിലേക്ക് പോകും. ബിജെപി അവസരവാദികളെ കൂട്ടുപിടിക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

'തന്തയ്ക്ക് പിറന്ന മകളോ, തന്തയെ കൊന്ന സന്താനമോ?, എന്ത് വിശേഷിപ്പിക്കണം'; രാഹുൽ മാങ്കൂട്ടത്തിൽ

To advertise here,contact us