'നേതാക്കള് സംസാരിക്കുമ്പോള് മിതത്വം പാലിക്കണം'; കെ സുരേന്ദ്രന്

'പി സി ജോര്ജിനെതിരെ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം'

തിരുവനന്തപുരം: പത്തനംതിട്ടയിലെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. നേതാക്കള്ക്കിടയില് അസ്വാരസ്യങ്ങളില്ലെന്ന് പറഞ്ഞ സുരേന്ദ്രന്, നേതാക്കള് സംസാരിക്കുമ്പോള് മിതത്വം പാലിക്കണമെന്നും ആവശ്യപ്പെട്ടു. പി സി ജോർജിന്റെ കുറ്റിച്ചൂല് പരാമർശത്തിലായിരുന്നു പ്രതികരണം. പി സി ജോര്ജിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ധനമന്ത്രി കെ എന് ബാലഗോപാലിനെയും കെ സുരേന്ദ്രന് വിമര്ശിച്ചു. കെ എന് ബാലഗോപാലിന്റെ തലയ്ക്ക് വെളിവില്ലെന്നാണ് പരാമര്ശം. കേന്ദ്രം കൊടുക്കേണ്ടത് മുഴുവന് കൊടുത്തിട്ടുണ്ട്. അര്ഹതയില്ലാത്തതും നല്കി. ശമ്പളം കൊടുക്കാത്ത ധനമന്ത്രി രാജി വെക്കണമെന്നും ബിജെപി അധ്യക്ഷന് ആവശ്യപ്പെട്ടു.

പൂക്കോട് സര്വകലാശാലയിലെ വിദ്യാര്ത്ഥി സിദ്ധാര്ത്ഥന്റെ കൊലപാതകം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു. പിന്നില് ഗൂഢാലോചനയുണ്ട്. കേസ് വഴിതിരിക്കാന് ആഭ്യന്തര വകുപ്പ് ഇടപെട്ടു. പൊലീസ് ഉദ്യോഗസ്ഥയുടെ മകളെ കൊണ്ട് പരാതി കൊടുപ്പിച്ചു. മുഖ്യമന്ത്രി കഠിനഹൃദയനാണ്. ഒരു നല്ല വാക്കെങ്കിലും സിദ്ധാര്ത്ഥന്റെ കുടുംബത്തോട് പറഞ്ഞോ എന്നും കെ സുരേന്ദ്രന് ചോദിച്ചു.

'മൂന്ന് ദിവസത്തിനുള്ളിൽ ശമ്പളം ബാങ്കുകളിലെത്തും'; ആശങ്ക ആവശ്യമില്ലെന്ന് ധനകാര്യ മന്ത്രി

To advertise here,contact us