സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉടൻ ബിജെപിയിൽ എത്തും: സി രഘുനാഥ്

ബിജെപിയിലേക്കെത്തുന്നത് സംബന്ധിച്ച് രഹസ്യമായി പല കോൺഗ്രസ് നേതാക്കളും തന്നോട് സംസാരിച്ചിരുന്നു എന്നാണ് രഘുനാഥ് പറയുന്നത്. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴും തനിക്ക് ബിജെപിയുടെ ആശയത്തോട് യോജിപ്പായിരുന്നു.

കണ്ണൂർ: ആയിരത്തോളം കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിൽ എത്തിച്ചുവെന്ന് കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ്. സംസ്ഥാനത്തെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ എത്തുമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവി അശ്വമേധം പരിപാടിയിൽ പറഞ്ഞു. കോൺഗ്രസിൽ നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ രഘുനാഥ് മുൻ ഡിസിസി സെക്രട്ടറി കൂടിയായിരുന്നു.

ബിജെപിയിലേക്കെത്തുന്നത് സംബന്ധിച്ച് രഹസ്യമായി പല കോൺഗ്രസ് നേതാക്കളും തന്നോട് സംസാരിച്ചിരുന്നു എന്നാണ് രഘുനാഥ് പറയുന്നത്. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴും തനിക്ക് ബിജെപിയുടെ ആശയത്തോട് യോജിപ്പായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉപജാപക സംഘത്തിൻ്റെ പിടിയിലാണെന്നും രഘുനാഥൻ പറഞ്ഞു.

To advertise here,contact us