

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച കര്‍ഷക മോര്‍ച്ച പത്തനം തിട്ട ജില്ലാ പ്രസിഡന്റ് ശ്വാം തട്ടയിലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ലോക്സഭാ സീറ്റ് പി സി ജോര്‍ജിന് നല്‍കണമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് പുറത്താക്കിയത്.
പി സിക്കൊപ്പം പത്തനംതിട്ട ജനത എന്ന തലകെട്ടിലായിരുന്നു കുറിപ്പ്. സര്‍വ്വേയില്‍ എല്ലായിടത്തും ഉയര്‍ന്ന ശബ്ദം പി സി യുടേതായിരുന്നുവെന്ന് കുറിപ്പ്. അനില്‍ ആന്റണിയുടെ പേര് സ്വപ്നത്തില്‍ പോലും ആരും പറഞ്ഞില്ല.
ബിജെപിക്കായി ആര് നിന്നാലും ജയിക്കില്ല എന്ന നിലപാടാണ് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെതെന്നും കുറിപ്പില്‍ വിമര്‍ശനമുണ്ടായിരുന്നു.