ശബരിമല മേല്ശാന്തി നിയമനം മലയാളി ബ്രാഹ്മണര്ക്ക് മാത്രം; ബോര്ഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി

അബ്രാഹ്മണര്ക്ക് മേല്ശാന്തിമാര് ആകാന് അര്ഹതയില്ല എന്ന ബോര്ഡിന്റെ നിയമന വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു.

കൊച്ചി: ശബരിമല - മാളികപ്പുറം മേല്ശാന്തി നിയമനം മലയാളി ബ്രാഹ്മണര്ക്ക് മാത്രം. അബ്രാഹ്മണര്ക്ക് മേല്ശാന്തിമാര് ആകാന് അര്ഹതയില്ല എന്ന ബോര്ഡിന്റെ നിയമന വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു. വിജ്ഞാപനം ചോദ്യം ചെയ്ത് നല്കിയ ഹര്ജി തള്ളി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. ദേവസ്വം ബോര്ഡിന് കാര്യങ്ങള് തീരുമാനിക്കാന് അധികാരം ഉണ്ട്. കീഴ്വഴക്കം അനുസരിച്ച് ബോര്ഡിന് തീരുമാനമെടുക്കാം. വിശാലബെഞ്ചിലെ വിധി വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

To advertise here,contact us