കെവൈസി ഫാസ്റ്റ്ടാഗ് അപ്ഡേഷൻ ഈ മാസം 29 വരെ

ഒരു ഫാസ്റ്റ്ടാഗ് ഒന്നിലധികം വാഹനങ്ങളില് ഉപയോഗിക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം

തിരുവനന്തപുരം: ദേശിയ പാതയിൽ ഇലക്ട്രോണിക് ടോള്പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ 'വണ് വെഹിക്കിള് വണ് ഫാസ്റ്റ്ടാഗ്' പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഒരു ഫാസ്റ്റ്ടാഗ് ഒന്നിലധികം വാഹനങ്ങളില് ഉപയോഗിക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം.

ഫാസ്റ്റ്ടാഗ് ഉപയോക്താക്കൾ കെ വൈ സി പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ ഫെബ്രുവരി 29 ശേഷം പ്രവര്ത്തിക്കില്ല.ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില് ഉപയോഗിക്കുന്നത് ശ്രദ്ധയില് പെട്ടതിനെ തുടര്ന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. ഇതിനുപുറമെ, കെ വൈ സി ഇല്ലാതെ ഫാസ്റ്റാഗ് നല്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ ഓണ്ലൈനായി കെവൈസി അപ്ഡേഷൻ നടത്താം

1 fastag.ihmcl.com എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക

2 ഇതിൽ മൈ പ്രൊഫൈല് ഓപ്ഷന് തിരഞ്ഞെടുക്കുക

3 ഇതിലെ കെ വൈ സി എന്ന ഓപ്ഷനില് ക്ലിക്ക് ചെയ്ത്, ചോദിച്ചിട്ടുള്ള വിവരങ്ങള് നല്കുക

4 ആവശ്യമായ അഡ്രസ് പ്രൂഫുകളും മറ്റ് രേഖകളും അപ്ലോഡ് ചെയ്യുക

5 അപ്ലോഡ് പാസ്പോര്ട്ട് സൈസ് ഫോട്ടോ

6 വിവരങ്ങള് പരിശോധിച്ച ശേഷം സ്ഥിരീകരിക്കുക

7 സബ്മിറ്റ് ചെയ്യുക

8 മുഴുവന് രേഖകളും സമര്പ്പിച്ചാല് മാത്രമേ കെ വൈ സി അപ്ഡേഷന് പൂര്ത്തിയാകൂ

9 വിവരങ്ങള് നല്കി ഏഴ് ദിവസത്തിനുള്ളില് കെവൈസി പ്രോസസ് പൂര്ത്തിയാകും

മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നെന്ന് ഓർത്തില്ല: കെ കെ രമ

കെ വൈ സി അപ്ഡേഷന് വേണ്ട രേഖകൾ

1 വാഹനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് (ആര് സി)

2 തിരിച്ചറിയല് രേഖകള്

3 വിലാസം തെളിയിക്കുന്ന രേഖകള്

4 പാസ്പോര്ട്ട് സൈസ് ഫോട്ടോ

ഫാസ്റ്റാഗ് സ്റ്റാറ്റസ് എങ്ങനെ അറിയാം

1 fastag.ihmcl.com എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക

2 വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക രജിസ്ട്രേഡ് ഫോൺ നമ്പർ ഉപയോഗിച്ച്

3 ഒ ടി പി നൽക്കുക

4 ലോഗില് ചെയ്തതിന് ശേഷം ഡാഷ്ബോര്ഡിലെ മൈ പ്രൊഫൈലില് പോകുക

5 ഇവിടെ നിന്നും കെവൈസി സ്റ്റാറ്റസും മറ്റ് പ്രൊഫൈല് വിവരങ്ങളും ലഭിക്കും

To advertise here,contact us