റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ: തിരുവനന്തപുരം യുഡിഎഫിന്, ബിജെപിയും എല്ഡിഎഫും ഇഞ്ചോടിഞ്ച്

ശശി തരൂരിന്റെ പ്രവര്ത്തനം ശരാശരിയെന്നാണ് സര്വ്വെയില് പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 52.5 ശതമാനം ആളുകളാണ് ലോക്സഭാംഗത്തിന്റെ പ്രവര്ത്തനം ശരാശരിയെന്ന് പറഞ്ഞത്

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ശക്തമായ ത്രികോണ മത്സരം പ്രവചിക്കുന്ന തിരുവനന്തപുരം മണ്ഡലം യുഡിഎഫിനെ കൈവിടില്ലെന്ന് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. 44.8 ശതമാനം ആളുകളാണ് സര്വ്വെയില് യുഡിഎഫിന് വോട്ട് ചെയ്തത്. എല്ഡിഎഫും ബിജെപിയും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടവും സര്വ്വെ പ്രവചിക്കുന്നുണ്ട്. 29.5 ശതമാനം ആളുകള് ബിജെപിയെ പിന്തുണച്ചപ്പോള് 25.7 ശതമാനം പേരാണ് എല്ഡിഎഫിനൊപ്പം നിന്നത്. അറിയില്ലെന്ന് ആരും അഭിപ്രായം രേഖപ്പെടുത്തിയില്ല. 2024 ജനുവരി 28 മുതല് ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്വ്വെയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടര്മാര് പങ്കാളികളായ സാമ്പിള് സര്വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ സിറ്റിങ് എംപിയായ ശശി തരൂരിന്റെ പ്രവര്ത്തനം ശരാശരിയെന്നാണ് സര്വ്വെയില് പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 52.5 ശതമാനം ആളുകളാണ് ലോക്സഭാംഗത്തിന്റെ പ്രവര്ത്തനം ശരാശരിയെന്ന് പറഞ്ഞത്. തരൂരിന്റെ പ്രവര്ത്തനങ്ങള് മികച്ചതെന്ന് 25.3 ശതമാനം അഭിപ്രായപ്പെട്ടപ്പോള് വളരെ മികച്ചതെന്ന് പറഞ്ഞത് 10.2 ശതമാനം ആളുകളാണ്. മോശമെന്നാണ് സര്വ്വെയില് പങ്കെടുത്ത 10.5 ശതമാനം പേര് പ്രതികരിച്ചത്. വളരെ മോശമെന്ന് 1.3 ശതമാനം ആളുകളും അറിയില്ല അല്ലെങ്കില് അഭിപ്രായമില്ലെന്ന് 0.2 ശതമാനം ആളുകളും സര്വ്വെയില് പ്രതികരിച്ചു.

സംസ്ഥാനത്തെ പിണറായി സര്ക്കാരിന്റെ പ്രവര്ത്തനത്തനം മോശമെന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. സർവ്വെയിൽ പങ്കെടുത്തവരിൽ 29.1 ശതമാനം പിണറായി സർക്കാർ മോശമെന്ന് അഭിപ്രായപ്പെട്ടത്. സര്ക്കാര് വളരെ മോശമാണെന്ന് 24.6 ശതമാനം ആളുകളും പ്രതികരിച്ചിട്ടുണ്ട്. സർക്കാരിൻ്റെ പ്രവർത്തനം ശരാശരിയെന്നാണ് സര്വ്വെയില് 28.3 ശതമാനം ആളുകള് അഭിപ്രായപ്പെട്ടു. അതേസമയം സര്ക്കാര് മികച്ചതാണെന്ന് അഭിപ്രായം പറഞ്ഞത് 15.4 ശതമാനം ആളുകളാണ്. വളരെ മികച്ചതെന്ന് 1.6 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. ഒരു ശതമാനം ആളുകള് അറിയില്ലെന്നാണ് പറഞ്ഞത്.

രണ്ടാം പിണറായി സര്ക്കാരിനെ കുറിച്ച് മറ്റുമണ്ഡലങ്ങളിലേത് പോലെ വിമര്ശനം ഉയരുമ്പോള് അത് ശരിവെക്കുകയാണ് തിരുവനന്തപുരവും. തലസ്ഥാനത്ത് റിപ്പോര്ട്ടര് സര്വ്വെയില് പങ്കെടുത്ത 82.5 ശതമാനം പേരും ഒന്നാം പിണറായി സര്ക്കാരുമായി താരതമ്യം ചെയ്യുമ്പോള് രണ്ടാം പിണറായി സര്ക്കാരിന്റെ പ്രകടനം മോശമായെന്ന് അഭിപ്രായപ്പെട്ടു. പിണറായിയുടെ രണ്ടാം ടേം മെച്ചപ്പെട്ടെന്ന് പറഞ്ഞത് 1.3 ശതമാനം ആളുകള് മാത്രമാണ്. ഒരുപോലെയാണെന്ന് 15.1 ശതമാനം ആളുകള് പറഞ്ഞപ്പോള് അറിയില്ലെന്ന് പ്രതികരിച്ചത് 1.1 ശതമാനം പേരാണ്.

കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്ത്തനത്തെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് ശരാശരിയെന്ന് 49.5 ശതമാനം ആളുകള് പ്രതികരിച്ചത്. 23.1 ശതമാനം ആളുകള് പ്രതിപക്ഷത്തിന്റെ പ്രവര്ത്തനം മോശമെന്ന് വിലയിരുത്തുന്നവരാണ്. 12.6 ശതമാനം ആളുകള് മികച്ചതെന്ന് പറയുമ്പോള് 9.7 ശതമാനം ആളുകള് മാത്രമാണ് പ്രതിപക്ഷത്തിൻ്റെ പ്രവര്ത്തനം വളരെ മികച്ചതായി രേഖപ്പെടുത്തിയത്. 3.7 ശതമാനം പേര് വളരെ മോശമെന്നും 1.4 ശതമാനം പേര് അറിയില്ലെന്നും സര്വ്വെയില് പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തിന്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള് ക്രോഡീകരിച്ചാണ് റിപ്പോര്ട്ടര് ടിവിയുടെ സര്വ്വെ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങള് പ്രതികരിച്ച ചോദ്യാവലിയും സര്വ്വെയില് പങ്കെടുത്തവരുടെ അഭിപ്രായങ്ങളും വിശദമായി താഴെവായിക്കാം.

1. നിങ്ങളുടെ പാർലമെൻറംഗത്തിൻ്റെ (എംപിയുടെ) പേര് അറിയാമോ?

അറിയാം: 95.2%

അറിയില്ല: 4.8%

2. നിങ്ങളുടെ ലോക്സഭാംഗത്തിൻ്റെ (എംപിയുടെ) പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത്: 10.2%

മികച്ചത്: 25.3%

ശരാശരി: 52.5%

മോശം: 10.5%

വളരെ മോശം: 1.3%

അറിയില്ല / അഭിപ്രായമില്ല: 0.2%

3. വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ താങ്കൾ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കും ?

സ്ഥാനാർത്ഥിയുടെ വ്യക്തിത്വം: 24.1%

അയോധ്യ ക്ഷേത്ര നിർമ്മാണം: 5.7%

വികസന പ്രവർത്തനങ്ങൾ: 21.7%

അഴിമതി: 9.4%

വിലക്കയറ്റം: 22.3%

തൊഴിലില്ലായ്മ: 11.8%

രാജ്യസുരക്ഷ: 4.0%

അറിയില്ല: 1.0 %

4. ഈ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയായി ആരെയാണ് താങ്കൾ ആഗ്രഹിക്കുന്നത്?

രാഹുൽ ഗാന്ധി: 48.3%

നരേന്ദ്ര മോദി: 45.6%

മല്ലികാർജ്ജുൻ ഖർഗേ: 0%

ശശി തരൂർ: 3.4%

നിതീഷ് കുമാർ –: 0%

കെജ്രിവാൾ : 0.9%

മമതാ ബാനർജി: 0%

അറിയില്ല: 1.8%

5. കേന്ദ്രത്തിലെ മോദി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

വളരെ മികച്ചത്: 11.1%

മികച്ചത്: 28.9%

ശരാശരി: 33.7%

മോശം: 15.1%

വളരെ മോശം: 10.6%

അറിയില്ല / അഭിപ്രായമില്ല: 0.6%

6. കേരളത്തിലെ പിണറായി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

വളരെ മികച്ചത്: 1.6%

മികച്ചത്: 15.4%

ശരാശരി: 28.3%

മോശം: 29.1%

വളരെ മോശം: 24.6%

അറിയില്ല: 1.0%

7. ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രകടനത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

മെച്ചപ്പെട്ടു: 1.3%

ഒരു പോലെ: 15.1 %

മോശമായി: 82.5%

അറിയില്ല:1.1 %

8. കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

വളരെ മികച്ചത്: 9.7%

മികച്ചത്: 12.6%

ശരാശരി: 49.5%

മോശം: 23.1%

വളരെ മോശം: 3.7%

അറിയില്ല: 1.4%

9. അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബസ്സിൽ സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?

ആവശ്യമായിരുന്നു: 10.3%

ആവശ്യമായിരുന്നില്ല: 85.2%

അറിയില്ല: 4.5%

10. നമ്മുടെ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നാണ് വിലയിരുത്തൽ. കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം എന്താണ് എന്നാണ് താങ്കളുടെ വിലയിരുത്തൽ?

സംസ്ഥാന സർക്കാരിൻ്റെ പരാജയം: 59.2%

കേന്ദ്ര സർക്കാർ നയങ്ങൾ: 16.2%

അറിയില്ല: 24.6%

11. ഇഡി, സിബിഐ പോലെയുള്ള കേന്ദ്രാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഉണ്ട്: 19.8%

ഇല്ല: 54.0%

അറിയില്ല: 26.2%

12. പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ മുന്നണി എന്ന ഒരു രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടുള്ളതായി അറിയാമല്ലോ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയുടെ സാധ്യതയെ കുറിച്ച് എന്താണ് നിങ്ങളുടെ വിലയിരുത്തൽ?

വലിയ നേട്ടമുണ്ടാക്കും: 2.4 %

മെച്ചപ്പെട്ട പ്രകടനം: 40.6 %

ഒരു മാറ്റവും ഉണ്ടാക്കില്ല: 54.7 %

നിലവിലേതിനേക്കാൾ മോശമായി:0%

വളരെ വലിയ നഷ്ടമുണ്ടാക്കും: %

അറിയില്ല:2.3%

13. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം?

ശശി തരൂർ: 21.9%

കെ കെ ഷൈലജ: 13.6%

പിണറായി വിജയൻ: 10.4%

വി ഡി സതീശൻ: 27.4%

സുരേഷ് ഗോപി: 18.0%

രമേശ് ചെന്നിത്തല: 6.4%

കെ. സുധാകരൻ: 0%

കെ സുരേന്ദ്രൻ: 0%

കെ സി വേണുഗോപാൽ: 0.4%

എം വി ഗോവിന്ദൻ:0 %

അറിയില്ല: 1.9%

14. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ മണ്ഡലത്തിൽ ഏത് പാർട്ടി / മുന്നണി വിജയിക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

യു ഡി എഫ്: 44.8%

എൽ ഡി എഫ്: 25.7%

ബി ജെ പി: 29.5%

അറിയില്ല: 0%

To advertise here,contact us