രഹസ്യം ചോരുമെന്ന ഭയത്തില് കൊന്നവരെ കൊല്ലും;പികെ കുഞ്ഞനന്തന്റെ മരണത്തില് ദുരൂഹത ആരോപിച്ച് കെഎം ഷാജി

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്.

മലപ്പുറം: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില് ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില് നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര് കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല് മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു കെ എം ഷാജി.

രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള് കൊന്നവരെ കൊല്ലും. ഫസല് കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചു.

ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്. വധക്കേസില് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലില് ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാര്ട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.

To advertise here,contact us