'മോദി ഗ്യാരൻ്റിയിൽ കേരളത്തില് ബിജെപി 10 സീറ്റിലധികം നേടും'; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കേരളത്തിലെ ജനങ്ങള് ഇത്തവണ മോദിജിക്കും താമരയ്ക്കും ബിജെപിക്കും വോട്ടു ചെയ്യും

പത്തനംതിട്ട: മോദി ഗ്യാരൻ്റിയിൽ കേരളത്തില് ബിജെപി 10 സീറ്റില് അധികം നേടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ലോക്സഭാ തിരഞ്ഞെടുപ്പില് മോദിയുടെ നേതൃത്വത്തില് എന്ഡിഎ 400 സീറ്റുകളില് അധികം നേടുമെന്നും ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി തനിച്ച് 370 സീറ്റുകളോളം നേടുമെന്നും പ്രമോദ് സാവന്ത് ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ ജനങ്ങള് മോദി ഗ്യാരന്റിയെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്ക്ക് മോദിജിയോടും ബിജെപിയോടും ഇഷ്ടമുണ്ട്. കേരളത്തിലെ ജനങ്ങള് ഇത്തവണ മോദിജിക്കും താമരയ്ക്കും ബിജെപിക്കും വോട്ടു ചെയ്യും. ബിജെപി 10 സീറ്റില് അധികം നേടും. പ്രമോദ് സാവന്ത് റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചു. ഗോവയിലെ രണ്ട് സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

ഗോവ മുഖ്യമന്ത്രിക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയും ബിജെ കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് ജില്ലകളുടെ ചുമതലയാണ് പ്രമോദ് സാവന്തിനുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള നേതാവാണ് പ്രമേദ് സാവന്ത്. നേരത്തെ ബിജെപി അദ്ധ്യക്ഷൻ നയിക്കുന്ന കേരളപദയാത്രയുടെ ഉദ്ഘാടനം കാസർകോട് നിർവ്വഹിച്ചതും പ്രമോദ് സാവന്തായിരുന്നു.

To advertise here,contact us