യാത്ര പറഞ്ഞ് പടിയിറക്കം; ചുമതല ഒഴിയുന്നതിന് മുന്പ് ഗതാഗത മന്ത്രിയെ കണ്ട് ബിജു പ്രഭാകര്

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി ബിജു പ്രഭാകര് യാത്ര പറഞ്ഞു.

തിരുവനന്തപുരം: മൂന്ന് വര്ഷവും എട്ട് മാസവും നീണ്ട സേവനത്തിന് ശേഷം കെഎസ്ആര്ടിസി സിഎംഡി പദവിയില് നിന്നും രണ്ടര വര്ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില് നിന്നും ബിജു പ്രഭാകര് ഐഎഎസ് ചുമതല ഒഴിഞ്ഞു. ചുമതല ഒഴിയുന്നതിന് മുന്പ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി ബിജു പ്രഭാകര് യാത്ര പറഞ്ഞു.

പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയില് നാളെ ചുമതലയേല്ക്കും. ഗതാഗത വകുപ്പിനും, കെഎസ്ആര്ടിസിക്കും വേണ്ടി കഴിഞ്ഞ കാലയളവില് ബിജു പ്രഭാകര് ഐഎഎസ് നല്കിയ പ്രവര്ത്തനങ്ങള്ക്ക് മന്ത്രി അഭിനന്ദനം അറിയിച്ചു. നേരത്തേ വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകര് അപേക്ഷിച്ചിരുന്നു.

ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതല് ചുമതലകള് ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആര്ടിസി എംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാന് താല്പര്യമുണ്ടെന്ന് സര്ക്കാറിനെ അറിയിച്ചതെന്നും ബിജു പ്രഭാകര് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വയനാട്ടിലേക്ക് കേന്ദ്ര വനംമന്ത്രിയെത്തും; തീരുമാനം കെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്

അതേസമയം ലേബര് കമ്മീഷണറായിരുന്ന കെ വാസുകിയെ ലേബര് ആന്ഡ് സ്കില്സ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നല്കി. ലേബര് ആന്ഡ് സ്കില്സ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അര്ജുന് പാണ്ഡ്യനെ ലേബര് കമ്മിഷണറായും നിയമിച്ചു.

To advertise here,contact us