'ജോയ്സ് തിരികെ വരട്ടെ'; സോഷ്യല് മീഡിയ പ്രചാരണവുമായി ഇടതു പ്രൊഫൈലുകള്

ഇടുക്കിയില് ഇത്തവണയും ഡീന് കുര്യാക്കോസ് തന്നെയാവും യുഡിഎഫ് സ്ഥാനാര്ത്ഥി

icon
dot image

ഇടുക്കി: മുന് എംപി ജോയ്സ് ജോര്ജിനായി സോഷ്യല് മീഡിയ പ്രചാരണം. ജോയ്സ് എംപിയായിരുന്ന കാലത്തെ വികസന നേട്ടങ്ങള് ആയുധമാക്കിയാണ് പ്രചാരണം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് രണ്ട് ലക്ഷത്തിനടുപ്പ് ഭൂരിപക്ഷത്തിലായിരുന്നു ജോയ്സ് ജോര്ജിനെതിരെ ഡീന് കുര്യാക്കോസിന്റെ വിജയം. കഴിഞ്ഞ അഞ്ച് വര്ഷത്തെ ഡീന് കുര്യാക്കോസിന്റെ വികസനപ്രവര്ത്തനങ്ങള് താരതമ്യപ്പെടുത്തിയാണ് സോഷ്യല്മീഡിയ പ്രചാരണം. വീഡിയോകളും പോസ്റ്ററുകളുമാണ് ഇടത് പ്രവര്ത്തകര് പ്രചരിപ്പിക്കുന്നത്.

മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക്; പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് എ കെ ശശീന്ദ്രൻ

'ഇടുക്കിയിലെ പാഴായിപ്പോയ അഞ്ച് വര്ഷങ്ങള് തിരികെപിടിക്കുവാന് അഡ്വ. ജോയ്സ് ജോര്ജ് ആകട്ടെ നമ്മുടെ പ്രതിനിധി', 'തിരഞ്ഞെടുപ്പ് അടുക്കുമ്പോള് ഡി കെ ഡാ ന്നും പറഞ്ഞ് അനേകം ഫേക്ക് ഐഡികള് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അഡ്വ. ജോയ്സ് ജോര്ജിനെ തെറിവിളിക്കുകയാണ് മുഖ്യ ലക്ഷ്യം. ജോയ്സ് ജോര്ജിന്റെ വികസന നേട്ടങ്ങളെല്ലാം ഡീന് കുര്യാക്കോസിന്റെതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.' 'ലോക്സഭാ അംഗങ്ങളുടെ ഇന്ഡ്യാടുഡേ റാങ്കിംഗില് ജോയ്സ് ജോര്ജ് എംപിക്ക് മൂന്നാം റാങ്ക്' എന്നിങ്ങനെയാണ് പ്രചാരണം.

ഇടുക്കിയില് ഇത്തവണയും യുഡിഎഫ് സ്ഥാനാര്ത്ഥിയായി ഡീന് കുര്യാക്കോസ് തന്നെയാവും സ്ഥാനാര്ത്ഥി.

dot image
To advertise here,contact us