വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാനാകാതെ ജയിൽ വകുപ്പും; ജയിൽ ഭക്ഷണത്തിനും വില കൂട്ടി

ജയിൽ ചപ്പാത്തിക്കും കുപ്പിവെള്ളത്തിനും വില വർധനവില്ല

തിരുവനന്തപുരം: ജയിലുകളിൽ തയ്യാറാക്കി വിൽപ്പന നടത്തുന്ന ഭക്ഷണ വിഭവങ്ങൾക്ക് വിലകൂട്ടി. 21 ഇനം വിഭവങ്ങൾക്കാണ് വില വർധിപ്പിച്ചത്. മൂന്ന് രൂപമുതൽ 30 രൂപവരെയാണ് വില വർധനവ്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വിലകൂട്ടി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഉത്തരവിറക്കി.

Reporter Impact: 'മാജിദിന് ഒരു വീട്': ഏഴാം ക്ലാസുകാരൻ്റെ വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാകുന്നു

ചിക്കൻ കറിയുടെ 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർദ്ധിപ്പിച്ചു. ചിക്കൻ ഫ്രൈ 10 രൂപ വർദ്ധിപ്പിച്ച് 45 രൂപയാക്കി. ഉച്ചയൂണിന് പുതിയ നിരക്ക് 50 രൂപയാണ്. ചില്ലി ചിക്കൻ- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിൾ കറി- 20 (15), ചിക്കൻ ബിരിയാണി- 70 (65), വെജിറ്റബിൾ ഫ്രൈഡ്റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബൺ- 25 (20), കോക്കനട്ട് ബൺ- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25), പ്ലംകേക്ക് 350 ഗ്രാം- 100 (85), പ്ലം കേക്ക് 750 ഗ്രാം- 200 (170), ചില്ലി ഗോപി-25 (20), ഊൺ- 50 (40), ബിരിയാണി റൈസ്- 40 (35) എന്നിങ്ങനെയാണ് പുതുക്കിയ വില. ജയിൽ ചപ്പാത്തിക്കും കുപ്പിവെള്ളത്തിനും വില വർധനവില്ല.

To advertise here,contact us