പി വി അൻവറിൻ്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി

ലൈസൻസ് ഇല്ലാതെ പാർക്കിന് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു

കൊച്ചി: കക്കാടം പൊയിലെ പി വി അൻവറിൻ്റെ പാർക്കിന് ലൈസൻസ് ഇല്ല. ഇക്കാര്യം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അപേക്ഷയിലെ പിഴവ് കാരണം പഞ്ചായത്ത് ലൈസൻസ് നൽകിയില്ലെന്നും ആവശ്യപ്പെട്ട രേഖകൾ പി വി അൻവർ ഹാജരാക്കിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെ പാർക്കിന് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു.

ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

ലോകായുക്ത പരാജയമാണെന്ന പരമാര്ശം പിന്വലിച്ച് വിഡി സതീശന്; ഹൈക്കോടതിയില് സത്യവാങ്മൂലം

ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. തുര്ന്ന് ഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

To advertise here,contact us