മലപ്പുറത്ത് സ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെ മണ്ണിടിച്ചില്; ഒരാള് കുടുങ്ങി

നടക്കാവ് മാണൂരിലുള്ള വിദ്യാഭവൻ അപകടം ഉണ്ടായത്.

മലപ്പുറം: എടപ്പാളിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിടിച്ചിലില് ഒരാൾ കുടുങ്ങി. അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി സുജോൻ (30) ആണ് മണ്ണിടിഞ്ഞ് കുടുങ്ങി കിടക്കുന്നത്. നടക്കാവ് മാണൂരിലുള്ള വിദ്യാഭവൻ സ്ക്കൂളിലാണ് അപകടം ഉണ്ടായത്. ഉച്ചക്ക് 2.20നായിരുന്നു സംഭവം.

പൊലീസിന്റേയും അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില് രക്ഷാപ്രവർത്തനം നടന്നു. രക്ഷാപ്രവര്ത്തനം ഒരു മണിക്കൂർ പിന്നിട്ട ശേഷം മണ്ണിടിച്ചിലില് കുടുങ്ങിയ സുജോനെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്  തലക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. സ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയാണ് മണ്ണ് ഇടിഞ്ഞ് വീണത്.

To advertise here,contact us