'കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്'; വിവാദത്തിനിടെ സച്ചിദാന്ദൻ

'ജെഎൽഎഫ്, കെഎൽഎഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല'

തൃശൂർ: യാത്രപ്പടി വിവാദത്തിൽ വിശദീകരണവുമായി വീണ്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. വിലയിരുത്താൻ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ ഒട്ടും തികയുന്നതായിരുന്നില്ല മൂലധനം. ജെഎൽഎഫ്, കെഎൽഎഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാനായിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രാപ്പടിയിൽ ഓഫീസ് തലത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും സച്ചിദാനന്ദൻ ഫേസ് ബുക്കിൽ കുറിച്ചു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

അക്കാദമി നടത്തിയ സാർവദേശീയ സാഹിത്യോത്സവത്തിന് ലഭിച്ച വിപുലമായ സ്വീകരണം ഞങ്ങളെ ഉത്സാഹഭരിതരാക്കുന്നു. അഭിനന്ദനങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി. കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. വിലയിരുത്താൻ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ ഒട്ടും തികയു ന്നതായിരുന്നില്ല മൂലധനം. J L F, K L F തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാൻ ആയിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രപ്പടിയിൽ ഓഫീസ് തലത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ട്. വീണ്ടും നന്ദി.

കേരളഗാന വിവാദം; സാഹിത്യ അക്കാദമി-ശ്രീകുമാരൻ തമ്പി പോരിൽ അനുനയത്തിന് ഒരുങ്ങാതെ സർക്കാർ

To advertise here,contact us