ന്യൂഡൽഹി: വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ദിശാബോധം നല്കുന്നതാണ് കേന്ദ്രബജറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കഴിഞ്ഞ 10 പത്ത് വര്ഷക്കാലത്തിനിടയില് രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള് വര്ധിപ്പിക്കാനും, യുവാക്കള്ക്കും കര്ഷകര്ക്കും പ്രത്യേകം ഊന്നല് നല്കികൊണ്ടുള്ള പദ്ധതികള് ആവിഷ്കരിക്കാനും കേന്ദ്രത്തിന് സാധിച്ചു. ഇവ തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റില് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 10 വര്ഷകാലത്തെ നരേന്ദ്രമോദി സര്ക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാണിതെന്നും മുരളീധരൻ പറഞ്ഞു.
അഡ്വ. ആളൂരിനെതിരെ ലൈംഗികാതിക്രമ ആരോപണം; പരാതി നല്കി യുവതി
'കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ബജറ്റാണിത്. കേന്ദ്രവേട്ട എന്നത് കണ്ണൂർ ജില്ലയിലെ സഖാക്കൾ വിശ്വസിക്കില്ല. കാരണം കേരളം കടക്കെണിയില് മുങ്ങിനില്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തില് അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന് പ്രയോജനപ്രദമാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സിപിഐഎം-ബിജെപി ധാരണ എന്ന് പറയുന്നത് അവസാനിപ്പിക്കണം. കോമഡി അവസാനിപ്പിച്ച് മുഖ്യമന്ത്രി അന്വേഷണവുമായി സഹകരിക്കണം' എന്നും മുരളീധരൻ കൂട്ടിചേര്ത്തു.
ഒരുകോടി വീടുകളില് സൗജന്യ സൗരോര്ജ്ജ പ്ലാന്റുകളും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില് കെഎസ്ഇബിയുടെ നിരക്കുവര്ധനവില് ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങള്ക്ക് ഇത് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.