ഹൈക്കോടതിയിലെ വിവാദ ഹൃസ്വനാടകം; രണ്ട് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്

ചീഫ് ജസ്റ്റിസിന്റെ നിര്ദേശ പ്രകാരമായിരുന്നു നടപടി.

കൊച്ചി: റിപ്പബ്ലിക് ദിനത്തില് അവതരിപ്പിച്ച ഹൃസ്വ നാടകത്തില് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന പരാതിയില് നടപടി. രണ്ട് ഹൈക്കോടതി ജീവനക്കാരെ സസ്പെന്ഡ് ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാന് സുധീഷ് ടി എ, കോര്ട്ട് കീപ്പര് സുധീഷ് പിഎം എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. ചീഫ് ജസ്റ്റിസിന്റെ നിര്ദേശ പ്രകാരമായിരുന്നു നടപടി.

ഹൈക്കോടതി ജീവനക്കാര് അവതരിപ്പിച്ച ഹ്രസ്വനാടകത്തില് അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ചൂണ്ടികാട്ടി ലീഗല് സെല്ലും ഭാരതീയ അഭിഭാഷക പരിത്തുമാണ് പരാതി നല്കിയത്. നാടകത്തില് പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്നും പരാതിയിലുണ്ട്. പരാതി വിജിലന്സ് രജിസ്ട്രാറും അന്വേഷിക്കും. സംഭവത്തില് അഡ്മിനിസ്ട്രേഷന് രജിസ്ട്രാര് വിശദീകരണം നല്കണം.

To advertise here,contact us