ജാതീയ അധിക്ഷേപവും വധഭീഷണിയും; ഉണ്ണി വ്ളോഗിന്റെ പരാതിയില് അന്വേഷണം

ഈ മാസം ജനുവരി 5 നാണ് ഉണ്ണി വ്ളോഗിനെ സംവിധായകനായ അനീഷ് അന്വര് ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്

കൊച്ചി: യൂ ട്യൂബര് ഉണ്ണി വ്ളോഗിനെ ജാതീയമായി അധിക്ഷേപിക്കുകയും വധ ഭീഷണി നടത്തുകയും ചെയ്ത സംഭവത്തില് അന്വേഷണത്തിന് നിര്ദ്ദേശം. ഉണ്ണി വ്ളോഗ് നല്കിയ സ്വകാര്യ പരാതിയില് എളമക്കര പൊലീസിനോട് അന്വേഷിക്കാന് ആലുവ മജിസ്ട്രേറ്റ് കോടതി നിര്ദേശം നല്കി. ഈ മാസം ജനുവരി 5 നാണ് ഉണ്ണി വ്ളോഗിനെ സംവിധായകനായ അനീഷ് അന്വര് ജാതിപരമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ചോദ്യപ്പേപ്പറിന് ഫീസ്:'കെഎസ്യു സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിൽ' ശിവൻകുട്ടി

അനീഷ് അന്വര് സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയില് പറയുന്നത്. സംഭവത്തില് ഉണ്ണി വ്ളോഗ് പൊലീസില് പരാതിപ്പെട്ടിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടര്ന്നാണ് ഉണ്ണി വ്ളോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഉണ്ണി വ്ളോഗിന് വേണ്ടി അഭിഭാഷകനായ മുഹമ്മദ് ഇബ്രാഹിം ഹാജരായി.

To advertise here,contact us