'ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്തപോലെ'; രാമക്ഷേത്ര ഉദ്ഘാടനത്തിൽ എം വി ഗോവിന്ദൻ

'രാമക്ഷേത്രം പണി പൂർത്തിയായിട്ടില്ല. 2025ൽ മാത്രമേ ക്ഷേത്രം പണി പൂർത്തിയാകൂ'

തിരുവനന്തപുരം: രാമക്ഷേത്രത്തെ തിരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നുവെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏപ്രിൽ-മെയ് ആകുമ്പോൾ തിരഞ്ഞെടുപ്പ് വരും. ജനപ്രശ്നം പറഞ്ഞ് വോട്ട് തേടാൻ ബിജെപിക്ക് കഴിയില്ല. അതിനെ മറികടക്കാൻ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാമക്ഷേത്രം പണി പൂർത്തിയായിട്ടില്ല. 2025ൽ മാത്രമേ ക്ഷേത്രം പണി പൂർത്തിയാകൂ. ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് അയോദ്ധ്യയിലെ നാളെത്തെ പരിപാടിയെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ: കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി

ബിജെപിയുടെ പ്രവർത്തിയെയാണ് വർഗീയതയെന്ന് പറയുന്നത്. അയോദ്ധ്യയിൽ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. രാഷ്ട്രീയവും മതവും രണ്ട് വഴിയിലൂടെ പോകണമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ബിജെപി പ്രതിഷേധക്കാര്ക്ക് ഇടയിലേക്ക് ഇറങ്ങി രാഹുല്; യാത്രയ്ക്കിടെ നാടകീയ രംഗം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22നാണ് നടക്കുന്നത്. ചടങ്ങിൻ്റെ ഭാഗമായി 12 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്, ഹിമാചൻ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില് ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്.

To advertise here,contact us