ലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാന നേതാക്കളുമായി എഐസിസി ജനറല് സെക്രട്ടറി ഇന്ന് കൂടിക്കാഴ്ച നടത്തും

തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി, യുവജന, വനിതാ സംഘടനകളുടെ പങ്കാളിത്തം ഉറപ്പിക്കുക കൂടിയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി സംസ്ഥാന കോൺഗ്രസ് പോഷക സംഘടന നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ഇന്ന് തുടക്കമാകും. യൂത്ത് കോൺഗ്രസ്, കെഎസ്യു, മഹിള കോൺഗ്രസ്, സേവാദൾ സംഘടനകളുടെ പ്രതിനിധികളുമായാണ് ദീപാദാസ് മുൻഷി കൂടിക്കാഴ്ച നടത്തുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച്ച.

രാവിലെ മഹിളാ കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിൽ ദീപാ ദാസ് മുൻഷി പങ്കെടുക്കും. തുടർന്ന് കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും. തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി, യുവജന, വനിതാ സംഘടനകളുടെ പങ്കാളിത്തം ഉറപ്പിക്കുക കൂടിയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

റോഡ് പണിക്ക് തടസമായി വൈദ്യുത പോസ്റ്റുകൾ; വൈദ്യുത മന്ത്രിയെ വിളിച്ച് മന്ത്രി ചിഞ്ചുറാണി

നാളെ സേവാദൾ നേതൃത്വവുമായും സമൂഹമാധ്യമ വിഭാഗവുമായും മാധ്യമപ്രവർത്തകരുമായും ദീപാദാസ് മുൻഷി ആശയവിനിമയം നടത്തും. സംഘടനകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

To advertise here,contact us