'സർക്കാർ വക്കീലുമാരുടെ പിടിപ്പുകേട്'; 1964ലെ പട്ടയ നടപടികൾ തടഞ്ഞ ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം

ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു

icon
dot image

ഇടുക്കി: ജില്ലയിലെ പട്ടയ നടപടികൾ വീണ്ടും നിയമക്കുരുക്കിലായതോടെ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സും കർഷക സംഘടനകളും. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമിക്ക് പട്ടയം നൽകുന്നത് തടഞ്ഞ് മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിറക്കിയിരുന്നു. സർക്കാർ വക്കീലുമാരുടെ പിടിപ്പുകേടാണ് ഉത്തരവ് ഇറങ്ങാൻ കാരണമെന്ന് ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമന്റെ നിലപാട്. ഡീൻ കുര്യാക്കോസ് എം പിക്ക് അന്ധമായ ഇടത് വിരോധമാണെന്നും ശിവരാമൻ കുറ്റപ്പെടുത്തി. സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സ്വതന്ത്ര കർഷക സംഘടനയായ അതിജീവന പോരാട്ടവേദിയുടെ നീക്കം.

'ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ല'; 'അന്നപൂരണി' വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര

വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. 1971 ജനുവരി ഒന്നിനു മുമ്പ് കൃഷിയാവശ്യത്തിനായി കുടിയേറ്റം നടത്തിയ ഭൂമിക്കാണ് 1964ലെ ചട്ടപ്രകാരം പട്ടയം നൽകുന്നത്. എന്നാൽ 1971ൽ ചട്ടം 5, 7 എന്നിവ ഭേദഗതി ചെയ്തതുകൊണ്ട് പലയിടത്തും അനധികൃതമായി ഭൂമി കയ്യേറിയവർ പട്ടയം നേടിയിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്. ഈ വാദവും കോടതിയുടെ നിരീക്ഷണവും എതിർക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല.

dot image
To advertise here,contact us