മഹാരാജാസ് കോളേജ് സംഘര്ഷം; കെഎസ് യു പ്രവര്ത്തകന് അറസ്റ്റില്

കണ്ണൂര് സ്വദേശിയായ ഇജിലാല് കേസിലെ എട്ടാം പ്രതിയാണ്.

എറണാകുളം: മഹാരാജാസ് കോളേജില് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തില് ഒരാള് അറസ്റ്റില്. കെഎസ്യു പ്രവര്ത്തകന് ഇജിലാല് ആണ് അറസ്റ്റിലായത്. കണ്ണൂര് സ്വദേശിയായ ഇജിലാല് കേസിലെ എട്ടാം പ്രതിയാണ്. 15 പേര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫ്രട്ടേണിറ്റി, കെഎസ്യു പ്രവര്ത്തകര്ക്കെതിരെയാണ് കേസ്.

കാമ്പസും ഹോസ്റ്റലും പൂര്ണ്ണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഓണ്ലൈന് ക്ലാസ് സംഘടിപ്പിച്ചേക്കും. ഇതിന് പുറമെ തിങ്കളാഴ്ച്ച പിടിഎ യോഗവും ചൊവ്വാഴ്ച്ച സർവ്വകക്ഷി യോഗവും വിളിച്ചുചേര്ത്തിട്ടുണ്ട്.

കലാപ ആഹ്വാനം; രാഹുല് മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

കോളേജില് വിദ്യാര്ത്ഥിക്ക് കുത്തേറ്റതും അധ്യാപകനെതിരെയുണ്ടായ ആക്രമണവും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആര് ബിന്ദു പ്രതികരിച്ചു. ഭാവിയില് കോളേജില് ഇത്തരം സംഘര്ഷസാഹചര്യം ഉരുത്തിരിയാന് ഇടവരുന്നത് ഒഴിവാക്കാന് കോളേജ് അധികൃതര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

To advertise here,contact us