മഹാരാജാസില് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നില് ഫ്രറ്റേണിറ്റിയെന്ന് ആരോപണം

പുലര്ച്ചെ ഒരു മണിയോടെയാണ് സംഭവം

കൊച്ചി: മഹാരാജാസ് കോളേജില് വീണ്ടും സംഘര്ഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര് അബ്ദുള് റഹ്മാനാണ് കുത്തേറ്റത്. പുലര്ച്ചെ ഒരു മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില് ഫ്രറ്റേണിറ്റി പ്രവര്ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം.

ഭാരത് ജോഡോ ന്യായ് യാത്ര അസമില്; 17 ജില്ലകളില് പര്യടനം

വിദ്യാർത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടന് ജനറല് ആശുപത്രിയില് എത്തിച്ച് ചികിത്സ നല്കി. ഐസിയുവില് കഴിയുകയായിരുന്ന വിദ്യാര്ത്ഥിയെ അല്പ്പം മുമ്പാണ് എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്ത്ഥി അപകടനില തരണം ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില് കോളേജില് എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്ത്തകര് തമ്മില് സംഘര്ഷം ഉണ്ടായിരുന്നു. പിന്നാലെ ഫ്രട്ടേണിറ്റി പ്രവര്ത്തകരായ ചില വിദ്യാര്ത്ഥികളെ സസ്പെന്ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തില് ഒമ്പത് പ്രവര്ത്തകര്ക്ക് പരിക്കേറ്റിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്ഷത്തില് കലാശിച്ചത്.

To advertise here,contact us