തിരുവനന്തപുരം: ശബരിമല മകരവിളക്ക്, മകരപ്പൊങ്കൽ, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.
ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലർച്ചെ 2.45ന് പൂർത്തിയായി.
കുടിശിക തുക നല്കിയില്ല; വൈദ്യുതി നൽകാൻ വിസമ്മതിച്ച് വിതരണ കമ്പനികൾ
ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങൾക്ക് ദർശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതൽ നിലയ്ക്കലിൽ നിന്നും 11.30വരെ പമ്പയിൽ നിന്നും മല കയറുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മകരജ്യോതി ദർശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഭക്തജനങ്ങളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരം കുത്തിയിലെത്തും. വൈകിട്ട് 6.30നാണ് മഹാദീപാരാധന നടക്കുക.