അയോധ്യ പ്രാണപ്രതിഷ്ഠ കര്മം അഭിമാന ഉയര്ത്തുന്ന ആത്മീയ മുഹൂര്ത്തം; എസ്എന്ഡിപി

ആര്എസ്എസ് പ്രാദേശിക നേതാവ് എ ആര് മോഹനനില് നിന്ന് അക്ഷതം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ: അയോധ്യ പ്രാണപ്രതിഷ്ഠ കര്മം അഭിമാനം ഉയര്ത്തുന്ന ആത്മീയ മുഹൂര്ത്തമെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീരാമന് വ്യക്തിജീവിതത്തിലും കര്മപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും അദ്ദേഹം പറഞ്ഞു. ആര്എസ്എസ് പ്രാദേശിക നേതാവ് എ ആര് മോഹനനില് നിന്ന് അക്ഷതം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് ശ്രീരാമന്. സരയൂതീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്ര ദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ വീടുകളിലേക്കും എത്തുക തന്നെ വേണമെന്നും ദീപം തെളിച്ച് എല്ലാ വിശ്വാസികളും ലോക നന്മയ്ക്കായി പ്രാര്ത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.

To advertise here,contact us