കൊച്ചി: ദൗത്യനിര്വഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടിപ്പിച്ച് മേജര് ആര്ച്ച് ബിഷപ്പ് എമിരറ്റസ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി. വിശ്വാസികള്ക്ക് അയച്ച കത്തിലാണ് ഖേദപ്രകടനം.
മേജര് ആര്ച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവര്ത്തനങ്ങളില് പോരായ്മകളായെന്ന് അദ്ദേഹം കത്തില് സമ്മതിക്കുന്നു. സഭാ നേതൃത്വത്തില് നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖകളിലും സാക്ഷ്യം വഹിക്കാനാവുമെന്ന് പ്രത്യാശിക്കുന്നതായും സഭാംഗങ്ങള്ക്കുള്ള വിടവാങ്ങല് കത്തില് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി പറയുന്നു.
കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി സീറോ മലബാർ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനം: അല്മായ മുന്നേറ്റം
1997ലാണ് ആലഞ്ചേരി ബിഷപ്പായത്. തക്കല രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു. 2011ലാണ് ആലഞ്ചേരി ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റത്.