തൃക്കാക്കരയിലെ നവ കേരള സദസ്സ്; ചായ കുടിക്കാൻ വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: നവ കേരള സദസ്സ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. ചായ കുടിക്കാൻ വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പി എസ് സുജിത്, ആംബ്രോസ് തുതീയൂർ, സിന്റോ, ജിപ്സൺ ജോലി, ഹസീബ് എന്നീ പ്രവർത്തകരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം ജില്ലയിലെ മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെയും

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നവകേരള സദസ്സ് മാറ്റിവെച്ചിരുന്നു. ഇതിൽ തൃക്കാക്കര മണ്ഡലത്തിലെ നവകേരള വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിൽ നടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ്സുകളാണ് ഇന്നും നാളെയുമായി നടക്കുക. എൽഡിഎഫ് ധാരണയെ തുടർന്ന് രാജിവെച്ച ആൻ്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാകും എറണാകുളം ജില്ലിയിലെ ബാക്കിയുള്ള നവകേരള സദസ്സിൽ പങ്കെടുക്കുക.

To advertise here,contact us