മുംബൈയിൽ ആക്രമണ ഭീഷണി; കനത്ത സുരക്ഷ, പൊലീസ് പരിശോധന

ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പോലിസ് അറിയിച്ചു.

മുംബൈ: പുതുവർഷ ദിനത്തിൽ മുംബൈയിൽ ആക്രമണമുണ്ടാവുമെന്ന് ഭീഷണി. മുംബൈ പൊലിസ് കൺട്രോൾ റൂമിൽ ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിളിച്ച അജ്ഞാതൻ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു. പിന്നാലെ പൊലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തന്ത്ര പ്രധാനമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ അടക്കം പരിശോധിച്ചു. വാഹന പരിശോധനയും കർശനമാക്കി.

കൊച്ചിയിലെ കണ്ണായ ഭൂമി വാങ്ങിയത് തുച്ഛമായ വിലക്ക്; 'റീഗൽ' ഫ്ലാറ്റിൽ കൂടുതൽ തട്ടിപ്പുകൾ

ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലിസ് അറിയിച്ചു. ഫോൺ ചെയ്ത ആളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു.

To advertise here,contact us