കൊച്ചി: സ്വര്ണ്ണക്കടത്ത് കേസുകള് ഏറ്റവും കൂടുതല് റിപ്പോര്ട്ട് ചെയ്യുന്ന സംസ്ഥാനമെന്ന റെക്കോര്ഡ് കൈയ്യൊഴിഞ്ഞ് കേരളം. മഹാരാഷ്ട്രയ്ക്കാണ് നിലവില് ഒന്നാം സ്ഥാനം. കേരളം മൂന്നാം സ്ഥാനത്തേക്ക് എത്തി. ധനമന്ത്രാലയം രാജ്യസഭയില് അവതരിപ്പിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യം പറയുന്നത്. തമിഴ്നാട്ടില് നിന്നുള്ള എംപിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.
കേരളം മുന്നോട്ട് പോകാൻ പാടില്ലെന്ന നിലപാടാണ് ബിജെപിയും കോൺഗ്രസും സ്വീകരിച്ചത്; മുഖ്യമന്ത്രി
ഒക്ടോബര് വരെയുള്ള കണക്കുകള് പരിശോധിക്കുമ്പോള് രാജ്യത്തൊട്ടാകെ സ്വര്ണ്ണക്കടത്ത് കേസുകള് വര്ധിക്കുകയാണ്. 4798 സ്വര്ണ്ണക്കടത്തുകളാണ് രേഖപ്പെടുത്തിയത്. 3917.52 കിലോ സ്വര്ണ്ണമാണ് പിടിച്ചെടുത്തത്.
ബില്ലുകൾ ഒപ്പുവെയ്ക്കാത്ത ഗവർണറുടെ നടപടി; സുപ്രീംകോടതിയില് ഭേദഗതി ഹര്ജി നല്കി കേരളം
1357 കേസുകളാണ് മഹാരാഷ്ട്രയില് രജിസ്റ്റര് ചെയ്തത്. 997.5 കിലോ സ്വര്ണ്ണം പിടികൂടുകയും ചെയ്തു. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 894 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തത്. 498.84 കിലോ സ്വര്ണ്ണം പിടികൂടി.
2020 മുതല് കേരളമായിരുന്നു കേസുകളുടെ എണ്ണത്തില് മുന്നിലുണ്ടായിരുന്നത്. ഈ വര്ഷം 728 കേസുകളാണ് രജിസ്റ്റര് ചെയ്തത്. 542.36 കിലോ സ്വര്ണ്ണമാണ് പിടിച്ചെടുത്തത്. 2022ല് 1035 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തത്. 755.81 കിലോ സ്വര്ണ്ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 2021ല് 738 കേസുകള് രജിസ്റ്റര് ചെയ്യുകയും 586.95 കിലോ സ്വര്ണ്ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.