വയനാട്ടിലെ പുലി വലയില്; നീര്വാരത്തിറങ്ങിയ പുലിയെ പിടികൂടി വനംവകുപ്പ്

പുലിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കാടുകയറ്റുന്നതില് തീരുമാനമെടുക്കും.

വയനാട്: നീര്വാരത്ത് ജനവാസമേഖലയില് ഇറങ്ങിയ പുലിയെ പിടികൂടി വനംവകുപ്പ്. അവശനിലയിലായ പുലിയെ വലവിരിച്ചാണ് വനംവകുപ്പ് പിടികൂടിയത്. തോട്ടില് അവശനിലയില് കിടക്കുന്ന പുലിയെ വനംവകുപ്പും നാട്ടുകാരും കണ്ടെത്തുകയായിരുന്നു. പുലി തോട്ടില് നിന്ന് വെള്ളംകുടിക്കുന്നതാണ് കണ്ടത്.

പിടികൂടാന് ശ്രമിക്കുന്നതിനിടയില് പുലി മാധ്യമപ്രവര്ത്തകരുടെ ക്യാമറയ്ക്ക് നേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്ക്ക് നേരെയും ചാടാന് ശ്രമിച്ചു. പുലിയ്ക്ക് ആവശ്യമായ ചികിത്സ നല്കുന്നതിനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കാടുകയറ്റുന്നതില് തീരുമാനമെടുക്കും.

To advertise here,contact us