പുനഃസംഘടന; മന്ത്രിമാരുടെ ഓഫീസുകളില് മാറ്റം, ആന്റണി രാജുവിന്റെ ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന്

ഇന്ന് വൈകിട്ടാണ് ഇരുവരുടെയും സത്യപ്രതിജ്ഞ

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തില് ഓഫീസുകളിലും മാറ്റം. ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന് നല്കും. തുറമുഖവകുപ്പ് മന്ത്രി ഉപയോഗിച്ചിരുന്ന ഓഫീസ് ഗണേഷ് കുമാറിന് നല്കും. ഒന്നാം പിണറായി സര്ക്കാരില് മന്ത്രിയായിരിക്കെ ഇതേ ഓഫീസ് തന്നെയായിരുന്നു കടന്നപ്പള്ളി ഉപയോഗിച്ചിരുന്നത്.

ഇന്ന് വൈകിട്ടാണ് എംഎല്എമാരായ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗവര്ണര്-സര്ക്കാര് പോരിനിടെ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും ഒരേവേദിയിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

മന്ത്രിസഭാ പുനഃസംഘടന; തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ല, പരിഹസിച്ച് രമേശ് ചെന്നിത്തല

മന്ത്രിയാകുമ്പോള് ഔദ്യോഗിക വസതി വേണ്ടെന്ന് കെ ബി ഗണേഷ്കുമാര് ആവശ്യപ്പെട്ടിരുന്നു. പേഴ്സണല് സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന് തയ്യാറാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല് ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനം ആയില്ല.

To advertise here,contact us